nishanth-shetty

മംഗളൂരു: ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ചെളിപ്പാടത്ത് പാഞ്ഞ ശ്രീനിവാസ ഗൗഡയേയും വെല്ലുവേഗത്തിൽ കമ്പളക്കളത്തിൽ നിന്നും പുതിയൊരു താരം കൂടി - നിഷാന്ത് ഷെട്ടി. കർണ്ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോളി സ്വദേശിയായ നിഷാന്ത് കഴിഞ്ഞ ദിവസം കമ്പളക്കളത്തിൽ 9.51 സെക്കൻഡിൽ 100 മീറ്രർ ദൂരം പിന്നിട്ടാണ് വാർത്തകളിൽ നിറഞ്ഞത്. നിഷാന്ത് 143 മീറ്രർ ദൂരം ഷെട്ടി പൂർത്തിയാക്കിയത് 13.68 സെക്കൻഡിലാണ്. സൂര്യ ചന്ദ്രഗോഡുകരെ കമ്പള മത്സരത്തിലാണ് നിഷാന്തിന്റെ വിസ്മയ പ്രകടനം. 9.55 സെക്കൻഡിൽ കമ്പളമത്സരത്തിൽ 100 മീറ്രർ പിന്നിട്ട ശ്രീനിവാസ ഗൗഡയെ സായ് ട്രയലിന് ക്ഷണിച്ചിരുന്നു. ആദ്യം നിരസിച്ച ശ്രീനിവാസ ഗൗഡ പിന്നീട് ട്രയലിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 9.58 സെക്കൻഡ് ആണ് 100 മീറ്രറിൽ ബോൾട്ടിന്റെ റെക്കാഡ്.