കേരള ബാങ്കിൽ ഓഫീസറാവാം
കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ.ഒരു വർഷത്തെ കരാർ നിയമനമാണ്. ചീഫ് ഐ എസ് സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ-1, ഹെഡ് ട്രഷറി-1, ചീഫ് റിസ്ക് ഓഫീസർ-1, ചീഫ് ഫിനാൻസ് ഓഫീസർ-1, ചീഫ് ലീഗൽ ഓഫീസർ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഉദ്യോഗാർഥികൾ തപാൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.അവസാന തീയതി മാർച്ച് 2.
ചീഫ് ഐഎസ് സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ :കമ്പ്യൂട്ടർ സയൻസ്, ഐടി ബിരുദവും സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേഷൻ, നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഏഴുവർഷത്തെ പ്രവൃത്തി പരിചയം. സൂപ്പർ വൈസറി കപ്പാസിറ്റിയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം. അല്ലെങ്കിൽ ബിടെക് ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ പ്രവൃത്തി പരിചയവും. അപേക്ഷകരുടെ പ്രായപരിധി 62 വയസ്സാണ്. ഹെഡ് ട്രഷറി : എം.ബി.എ അല്ലെങ്കിൽ അനുബന്ധ ബിരുദാനന്തരബിരുദവും സ്വകാര്യ ബാങ്കിൽ 15 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധം. ട്രഷറി മാനേജ്മെന്റ് അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 4 വർഷത്തെ പ്രവൃത്തി പരിചയവും വേണം. 62 വയസ്സാണ് പ്രായപരിധി.
ചീഫ് റിസ്ക് ഓഫീസർ : ഗ്ലോബൽ അസോസിയേഷൻ ഒഫ് റിസ്ക് പ്രൊഫഷണലിൽ നിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ നിർബന്ധം. അല്ലെങ്കിൽ പിആർഎംഐഎയിൽ നിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധം. അപേക്ഷകരുടെ പ്രായപരിധി 62 വയസ്സ്. ചീഫ് ഫിനാൻസ് ഓഫീസർ: ബിരുദവും ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിഎയും 10 വർഷത്തെ ഓഡിറ്റർ പ്രവൃത്തി പരിചയവും നിർബന്ധം. ഉദ്യോഗാർഥികളുടെ പ്രായം 45നും 55നും ഇടയിലായിരിക്കണം. ചീഫ് ലീഗൽ ഓഫീസർ: ലോ ബിരുദവും ബാർ കൗൺസിൽ ഓഫ് ഇന്ത്യ എൻറോൾമെന്റും 10 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധം. അപേക്ഷകുടെ പ്രായം 45നും 55 വയസ്സിനും ഇടയിലായിരിക്കണം.
തമിഴ്നാട് വെറ്ററിനറി സർവകലാശാലയിൽ
ചെന്നൈയിലെ തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ അനദ്ധ്യാപക തസ്തികയിൽ 67 ഒഴിവുണ്ട്. എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫാം മാനേജർ 3, ജൂനിയർ എൻജിനിയർ(മെക്കാനിക്കൽ) 1, അസിസ്റ്റന്റ് ഡ്രാഫ്റ്റ്സ്മാൻ(സിവിൽ) 1, ബൈൻഡർ(ഗ്രേഡ് രണ്ട്) 1,ബോയിലർ മാൻ(ഗ്രേഡ് രണ്ട്) 1, കാർപന്റർ(ഗ്രേഡ് രണ്ട്) 2, ഡ്രൈവർ 10, ഇലക്ട്രീഷ്യൻ(ഗ്രേഡ് രണ്ട്) 2, ഹൈടെൻഷൻ ഓപറേറ്റർ 1, ഡാറ്റ എൻട്രി ഓപറേറ്റർ 2, മെഷീൻ ഓപറേറ്റർ 1, ഓഫ്സെറ്റ് അസി./കാമറാമാൻ കം പ്ലേറ്റ് മേക്കർ 2, സാനിറ്ററി ഇൻസ്പക്ടർ 1, സ്റ്റെനൊ ടൈപിസ്റ്റ് ഗ്രേഡ് മൂന്ന് 4, ടെക്നിക്കൽ അസി.(സിവിൽ) 1, ടെക്നിക്കൽ അസി.(മെക്കാനിക്കൽ) 1, ടെക്നിക്കൽ അസി.(ഇലക്ട്രിക്കൽ) 1, ടെക്നീഷ്യൻ ഗ്രേഡ് രണ്ട് 30, വയർമാൻ ഗ്രേഡ് രണ്ട് 1. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.tanuvas.ac.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ഫീസ് അടച്ചരസീത്, അനുബന്ധ രേഖകൾ സഹിതം The Registrar, Tamilnadu Veterinary and Animal Sciences University, Madhavaram Milk Colony, Chennai, 600051 എന്ന വിലാസത്തിൽ ലഭിക്കണം.
ഉദ്യോഗാർഥികൾ ഡെപ്യൂട്ടി മാനേജർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
യു.പി.എസ്.സി വിജ്ഞാപനം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 53 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് ബി (ജിയോ ഫിസിക്സ്)-2, സയന്റിസ്റ്റ് ബി (ഫിസിക്സ്)-2, സയന്റിസ്റ്റ് ബി (കെമിസ്ട്രി)-1, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്- 17, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോളജി)- 3, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോ-തൊറാസിക് സർജറി)-4, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാൻസർസർജറി)- 3, സിസ്റ്റം അനലിസ്റ്റ്-5, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മൈക്രോബയോളജി/ബാക്ടീരിയോളജി)-3, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III(നെഫ്രോളജി)-1, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (യൂറോളജി)-2, ലക്ചറർ ഇൻ ഇംഗ്ലീഷ്-1, വെറ്ററിനറി സർജൻ അസിസ്റ്റന്റ്-9 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.
ഒ.എൻ.ജി.സി
ഒ.എൻ.ജി.സി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ ക്രാക്കർ ഓപറേഷൻസ്: എക്സിക്യൂട്ടീവ് 1, സൂപ്പർവൈസറി ഗ്രേഡ് 5, പോളിമർ ഓപറേഷൻസ്: എക്സിക്യൂട്ടീവ് 5, സൂപ്പർവൈസറി ഗ്രേഡ് 6, ഫയർ: അസിസ്റ്റന്റ് ഗ്രേഡ് 1, ഫിനാൻസ്: എക്സിക്യൂട്ടീവ് 2, മാർക്കറ്റിങ്: എക്സിക്യൂട്ടീവ് 1, ഹ്യൂമൺ റിസോഴ്സ്: എക്സിക്യൂട്ടീവ് 1 എന്നിങ്ങനെ ഒഴിവുണ്ട്. www.opalindia.in ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.
ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ
ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ജിഎം (എഫ് ആൻഡ് എ) 1, ഡിജിഎം (എഫ് ആൻഡ് എ) 4, മാനേജർ(എഫ് ആൻഡ് എ) 1, അസി. മാനേജർ(എച്ച്ആർ) 3, അസി. മാനേജർ( അശോക് ട്രാവൽസ് ആൻഡ് ടൂർസ്) 3 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. വിശദവിവരത്തിന് www.itdc.co.in
കേരള ഹൈക്കോടതിയിൽ
കേരള ഹൈക്കോടതിയിലെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 9 വരെ അപേക്ഷകൾ സമർപ്പിക്കാം. അസിസ്റ്റന്റ് : എസ്.ഐ.യു.സി നാടാർ വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 27,800 മുതൽ 59400 രൂപ വരെയാണ് ശമ്പളം.
ബൈൻഡർ : ജനറൽ വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്. എട്ടാം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ബുക്ക് ബൈൻഡിങിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 19000 മുതൽ 43600 രൂപ വരെയാണ് ശമ്പളം. വാച്ച്മാൻ ജനറൽ വിഭാഗത്തിൽ 7 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ കഴിയില്ല. 17500 മുതൽ 39500 രൂപ വരെയാണ് ശമ്പളം. കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക്:highcourtofkerala.nic.in
ഐ.എസ്.ആർ.ഒയിൽ
ബംഗളൂരുവിൽ പ്രവർത്തിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്ററിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് 6 വരെ അപേക്ഷകൾ സമർപ്പിക്കാം. ടെക്നീഷ്യൻ ബി 102,ഡ്രോട്ട്സ്മാൻ 3, ടെക്നീഷ്യൻ അസിസ്റ്റന്റ് 41,ലൈബ്രറി അസിസ്റ്റന്റ് 4,. സയന്റിഫിക് അസിസ്റ്റന്റ് 7, ഹിന്ദി ടൈപ്പിസ്റ്റ് 2കാറ്ററിങ് അറ്റൻഡന്റ് 5, കുക്ക് 5,. ഫയർമാൻ 4,ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 4,. ഹെവി വൈഹിക്കിൾ ഡ്രൈവർ 5. .ടെക്നീഷ്യൻ ബി - ഇലക്ട്രോണിക്സ് മെക്കാനികിൽ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലുള്ള യോഗ്യത
ഇലക്ട്രിക്കൽ - പത്താം ക്ലാസ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റുംഡ്രാഫ്റ്റ്സ്മാൻ - പത്താംക്ലാസും ഡ്രാഫ്റ്റ്സ്മാൻ സർട്ടിഫിക്കറ്റും, ടെക്നിക്കൽ അസിസ്റ്റൻ്റ് - ബന്ധപ്പെട്ട ട്രേഡിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, സയൻ്റിഫിക് അസിസ്റ്റൻ്റ് - ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ബിരുദം
ലൈബ്രറി അസിസ്റ്റൻ്റ് - ലൈബ്രറി സയൻസിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, ഹിന്ദി ടൈപ്പിസ്റ്റ് - ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദം. കമ്പ്യൂട്ടർപരിജ്ഞാനം നിർബന്ധം,കാറ്ററിങ് അസിസ്റ്റന്റ് - പത്താം ക്ലാസ് വിജയം, കുക്ക് - പത്താം ക്ലാസ് വിജയവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും,. ഫയർമാൻ - പത്താം ക്ലാസ് യോഗ്യതയും മികച്ച ശാരീരിക ക്ഷമതയും, ലൈറ്റ് വെഹിക്കിൾ - പത്താം ക്ലാസ് വിജയവും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ഹെവി വെഹിക്കിൾ - പത്താം ക്ലാസ് വിജയവും 5 വർഷത്തെ പ്രവൃത്തി പരിചയവും. ജനറൽ വിഭാഗത്തിന് 250 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, സംവരണ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അപേക്ഷാഫീസില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 6. വിശദവിവരങ്ങൾക്ക്: apps.isac.gov.in
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ ചീഫ് പർച്ചേസ് ഓഫീസർ 1, സീനിയർ മാനേജർ(എൻജിനിയറിങ് ഓപറേഷൻസ്) 1, ഡെപ്യൂട്ടി ലൈബ്രേറിയൻ 1, സിസ്റ്റംസ് മാനേജർ 1, ഫിനാൻസ്ആൻഡ് അക്കൗണ്ട്സ് ഓഫീസർ 1, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 6, അസിസ്റ്റന്റ് കം ഹിന്ദി ട്രാൻസ്ലേറ്റർ 1, അസിസ്റ്റന്റ് 1, ജൂനിയർ എക്സിക്യൂട്ടീവ് 2 എന്നിങ്ങനെ ഒഴിവുണ്ട്. www.iimk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഒപ്പിട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം Senior Administrative Officer(HR|). Indian Institute Of Management Kozhikode, IIM Kozhikode Campus P O, Kozhikode, Kerala, -673570.
നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ)കീഴിലുള്ള കൊച്ചി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ) ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 6 വരെ അപേക്ഷിക്കാം.ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ടൂൾ ആൻഡ് ഡ്ഡൈ മെയ്ക്കർ (ഡൈ ആൻഡ് മോൾഡ്), ഇൻജക്ഷൻ മോൾഡിങ് മെഷീൻഓപ്പറേറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രോണിക്മെക്കാനിക്, ഇലക്ട്രീഷ്യൻ, സിഒപിഎ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഫ്രണ്ട്ഓഫിസ് അസിസ്റ്റന്റ് ട്രേഡുകളിലായി 41 ഒഴിവുകളുണ്ട്.ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളിൽ ബന്ധപ്പെട്ടട്രേഡിലുള്ള ഐടിഐയാണ് യോഗ്യത. മാർച്ച് 11 നും 12 നും ഇന്റർവ്യൂ .അപേക്ഷ പിഡിഎഫ് ഫോർമാറ്റിൽ trainingofficer@npol.drdo.in എന്ന ഇ– മെയിൽ ഐഡിയിലേക്ക് അയയ്ക്കണം.www.apprenticeship.gov.in