രക്തക്കുറവ് പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ആഹാരക്രമീകരണമാണ് പരിഹാരം. ഇരുമ്പിനാൽ സമ്പന്നമായ മാതളം രക്തക്കുറവ് പരിഹരിക്കുകയും പ്ളേറ്ര്ലെറ്ര് വർദ്ധിപ്പിക്കുകയും ചെയ്യും. രക്തഉത്പാദനവും പ്ളേറ്ര്ലെറ്റ് കൗണ്ടും വർദ്ധിപ്പിക്കാൻ അത്ഭുതകരമായ കഴിവുള്ള പപ്പായ നിത്യേന കഴിക്കുക. ദിവസവും ഒന്നോ രണ്ടോ കാരറ്റ് കഴിച്ചാൽ ഇതിലുള്ള വിറ്റാമിൻ എ പ്ളേറ്റ്ലറ്റ് വർദ്ധിപ്പിക്കും.
വീറ്ര് ഗ്രാസ് കഴിക്കുന്നതിലൂടെയും പ്ളേറ്ര് ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കാം.
വിറ്രാമിൻ കെ അടങ്ങിയ എല്ലാ ഭക്ഷണവും രക്തത്തിലെ പ്ളേറ്റ്ലെറ്ര് കൗണ്ട് വർദ്ധിപ്പിക്കാൻ ശേഷിയുള്ളതാണ്. ബീറ്റ് റൂട്ട് ജ്യൂസ് രക്തത്തിലെ പ്ളേറ്റ് ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് പുറമേ രക്തയോട്ടവും മെച്ചപ്പെടുത്തും. കിവി ഹീമോഗ്ളോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായകമാണ്. ഇരുമ്പിനാൽ സമ്പന്നമായ ഈന്തപ്പഴവും ഉണക്കമുന്തിരിയും ചീരയും രക്തം വർദ്ധിപ്പിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിനൊപ്പം വിറ്റാമിൻ സിയും ഉറപ്പാക്കിയെങ്കിൽ മാത്രമേ ശരീരം ഇരുമ്പ് ആഗിരണം ചെയ്യൂ.