മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സ്വപ്നസാക്ഷത്കാരം, പദ്ധതികളിൽ വിജയം, ചർച്ചകൾ വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ കരാർ പ്രവർത്തനങ്ങൾ. അപാകതകൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യവസായം പുനരാരംഭിക്കും. വ്യവസ്ഥകൾ പാലിക്കും. അമിത സംസാരം ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മനിയന്ത്രണം പാലിക്കും. പുതിയ വിദ്യ അഭ്യസിക്കും. സർവാദരങ്ങൾ ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിനയം പ്രകടിപ്പിക്കും. ഉല്ലാസയാത്രയ്ക്ക് അവസരം, ആത്മീയ പ്രഭാഷണം കേൾക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സുരക്ഷാപദ്ധതികളിൽ നിക്ഷേപം, യുക്തിപൂർവമുള്ള സമീപനം, സാഹചര്യങ്ങളെ അതിജീവിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സ്വയംപര്യാപ്തത ആർജിക്കും, വാക്കും പ്രവൃത്തിയും ഫലപ്രദമാകും, കാര്യനിർവഹണ ശക്തി ഉണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്സാഹവും ഉന്മേഷവും. സുതാര്യതയുള്ള സമീപനം, വിമർശനങ്ങളെ അതിജീവിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ വ്യാപാരം തുടങ്ങും. ആത്മാർത്ഥ സുഹൃത്തിനെ ലഭിക്കും. ശരിയായ തീരുമാനങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ദുഃശീലങ്ങൾ ഒഴിവാക്കും. ഔഷധങ്ങൾ ഉപേക്ഷിക്കും. സത്യാവസ്ഥ മനസിലാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മിഥ്യാധാരണകൾ ഒഴിവാക്കും. തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം. ആത്മവിമർശനപരമായ ചിന്തകൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുരോഗതിക്ക് വഴിയൊരുക്കും. മനസിനിണങ്ങിയ പ്രവർത്തനമേഖല. ഈശ്വരാനുഗ്രഹം ഉണ്ടാകും.