വർഷങ്ങക്ക് മുമ്പാണ് വയനാട്ടിലെ തിരുനെല്ലിയിലുണ്ടായ പൊലീസ് വെടിവയ്‌പിലാണ് നക്‌സൽ വർഗീസ് കൊല്ലപ്പെട്ടത്. കേരളത്തിൽ നടന്ന ആദ്യത്തെ വ്യാജ ഏറ്റുമുട്ടലിന്റെ ഇരയാണ് അരീക്കൽ വർഗീസ് എന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ വീട്ടിൽ എത്തിയാലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ബന്ധു.
'പ്ലസ്ടുവും ടൈപ്പ് റൈറ്റിംഗൊക്കെ കണ്ണൂരിൽ പോയ പഠിച്ചത്. അവിടെ നിന്നാണ് മാറിപ്പോയത്. പിന്നെ ഇങ്ങോട്ട് വരവ് കുറവായിരുന്നു. അവിടെ നിന്നാണ് തിരുനെല്ലിയിലും മറ്റും സമരമൊക്കെ നടത്തിയത്. ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല. ഇവിടെ വന്നാൽ ആർക്കും ഒരു ദ്രോഹവും ചെയ്യില്ല. എല്ലാവരോടും സ്നേഹമാണ്. വാക്കുതർക്കം പോലും ഉണ്ടായിട്ടില്ല. കൂലിക്കാരുടെയടുത്താണ് ആദ്യം പോകുക. അവരോട് ചോദിക്കും നിങ്ങൾക്ക് കൃത്യമായി കൂലി തരുന്നുണ്ടോ എന്ന്. മരിച്ചവിവരം ആളെവിട്ട് അറിയിച്ചു അന്ന് ഈ ഫോണൊന്നുമില്ലാല്ലോ.'- അദ്ദേഹം പറഞ്ഞു.