nitin-gadkary

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് സുപ്രീം കോടതിയിലെത്താൻ പറ്റുമോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. അന്തരീക്ഷ മലിനീകരണം തടയാൻ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് മന്ത്രിയോട് ഹാജരാകാൻ പറ്റുമോയെന്ന് കോടതി ചോദിച്ചത്.

അതേസമയം,​ കോടതിയിൽ മന്ത്രി നേരിട്ട് ഹാജരായാൽ അത് തെറ്റായ സന്ദേശമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിതിൻ ഗഡ്കരിയെ വിളിച്ച് വരുത്തുന്നതല്ലെന്നും,​ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന് നൂതനമായ ആശയങ്ങളാണ് ഉള്ളതെന്നും അതിനാൽ കോടതിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിതിൻ ഗഡ്കരി തീരുമാനങ്ങളെടുക്കാൻ പ്രാപ്തമായ സ്ഥാനത്താണുള്ളതെന്നും കോടതി പറഞ്ഞു.