മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരുപരിധിവരെ സ്വാധീനിക്കാൻ ജന്മനക്ഷത്രങ്ങൾക്ക് കഴിയും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറാറുണ്ട്. അങ്ങനെയുള്ള ചില നക്ഷത്രങ്ങൾ ഇവയാണ്.
അശ്വതി- അശ്വതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ സൗന്ദര്യമുള്ളവളും ധനസ്ഥിതിയുള്ളവളുമായിരിക്കും. ശുചിത്വം, ഭക്തി, ഗുരുഭക്തി, കണ്ണിന് കൗതുകത്തെ ജനിപ്പിക്കുന്ന ആകാരം, പ്രിയ വാക്ക് ഇവയോടുകൂടിയിരിക്കും.
രോഹിണി- രോഹിണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഗൃഹത്തിന് ഐശ്വര്യമാണ്. അവർ ഇരിക്കുന്ന സ്ഥലം വൈകുണ്ഠതുല്യമാണെന്ന് പറയപ്പെടുന്നു. സ്‌നേഹം വാരിക്കോരി ചൊരിയുന്നവരാണ്. കുടുംബത്തോടു അങ്ങേയറ്റം സ്‌നേഹമുള്ളവരാണ്. സൗന്ദര്യമുള്ളവരും സ്വഭാവഗുണമുള്ളവരും ആഡംബരപ്രിയരും ആയിരിക്കും.
കാർത്തിക- നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് കുടുംബത്തിലും സമൂഹത്തിലും അന്തസും ബഹുമാനവും കിട്ടും. എന്നാൽ, ഇവർക്ക് ഈഗോയും അഹംഭാവവും മുന്നിട്ടു നിൽക്കുന്നു. ആരെയും വകവയ്ക്കാത്തവരും കലഹ പ്രിയരുമാണ്. തന്നിഷ്ടക്കാരികളായി കുടുംബ ജീവിതം നയിക്കുന്നവരാണിവർ.
പുണർതം- പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ മധുരമായി സംസാരിക്കുന്നവരായിരിക്കും. തർക്ക വിദഗ്ധകളുമായിരിക്കും. ഇതു കാരണം ഇവർ ബന്ധുക്കളുമായി നിസാരകാര്യത്തിനും ഉരസിക്കൊണ്ടിരിക്കും. എന്നാൽ പുറത്ത് ദയയും ബഹുമാനവും കാണിക്കും. ഇവരുടെ ഭർത്താവ് പൊതുവെ സുന്ദരനായിരിക്കും.
മകം- മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ദൈവവിശ്വാസി കളായിരിക്കും. രാജകീയസുഖം ലഭിക്കുന്നവളാണ്. മതാനുഷ്ഠാനങ്ങൾ ഇഷ്ടപ്പെടുന്നവളായിരിക്കും. ആർക്കെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തക്കസമയത്ത് അവരെ സഹായിക്കുകയും ചെയ്യും. ജോലിയുള്ളവർ വലിയ നിലയിലെത്തും. സമ്പത്തുണ്ടായിരിക്കും.