വാഷിംഗ്ടൺ: ലോകരാജ്യങ്ങൾ സന്ദർശിക്കാനായി അമേരിക്കൻ പ്രസിഡന്റുമാർ ഉപയോഗിക്കുന്ന ഒൗദ്യോഗിക വിമാനമാണ് എയർഫോർഴ്സ് വൺ എന്നറിയപ്പെടുന്ന ബോയിംഗ് 747 200ബി. അമേരിക്കൻ വ്യോമസേന നിയന്ത്രിക്കുന്ന ഈ വിമാനം വാർത്താവിനിമയം, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്. ട്രപും മെലാനിയയും ഇന്ത്യയിലെത്തുന്നത് ഈ വിമാനത്തിലാണ്.
ഭൂമിയിലും ആകാശത്തുമുള്ള ആക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 1014 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റർ ഉയരത്തിൽ വരെ ഏത് പ്രതികൂലാവസ്ഥയിലും പറക്കാനാവും. ഒരു കൊട്ടാരത്തിന് സമാനമായ സൗകര്യങ്ങളാണ് വിമാനത്തിനുള്ളിലുള്ളത്.
ജനനം
ജോൺ എഫ് കെന്നഡി അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്താണ് പ്രസിഡന്റിന് വേണ്ടി മാത്രമായി ഒരു വിമാനം ഉണ്ടാകുന്നത്. നിലവിലെ രൂപത്തിലുള്ള വിമാനം 1990 ൽ ജോർജ് എച്ച്.ഡബ്ളിയു ബുഷിന്റെ കാലത്താണ് അമേരിക്ക സ്വന്തമാക്കിയത്.
സവിശേഷതകൾ