തിരുവനന്തപുരം:മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ കാഴ്ചപരിമിതരായ ഭിന്നശേഷിക്കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നു.ഇന്ന് രാവിലെ 11ന് മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കണ്ണടകൾ കുട്ടികൾക്ക് വിതരണം ചെയ്യും.കവി മരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്,ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല തുടങ്ങിയവർ പങ്കെടുക്കും.