കാഞ്ഞങ്ങാട്: കേരളത്തിലെ മുസ്ലീങ്ങൾ മഹാപണ്ഡിതനായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ മാതൃകയാക്കണമെന്ന് മുൻ ഡി.ജി.പി ടി .പി. സെൻകുമാർ പറഞ്ഞു. കാഞ്ഞങ്ങാട്ട് ജനജാഗ്രതാസദസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 3 ,4 വകുപ്പ് പ്രകാരം ഒരാൾക്കും പൗരത്വം കിട്ടാതിരിക്കില്ല. മുസ്ലീം വോട്ടിന് വേണ്ടി സി.പി.എമ്മും കോൺഗ്രസും തെറ്റായ പ്രചരണം നടത്തുകയാണ്. സ്വത്തും ആധാറും ബന്ധപ്പെടുത്തുമ്പോൾ ആർക്കൊക്കെ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് വ്യക്തമാകും. സി.പി.എം നേതാവിന്റെ മകന്റെ 13.5 കോടിയുടെ കേസ് എങ്ങിനെയാണ് തീർത്തതെന്നറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്.കോഴിക്കോട്ട് പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോഴാണ് അവിടെയൊരു ടി. പി. കൊലചെയ്യപ്പെട്ടത്. താനും ഒരു ടി .പിയാണെന്നും സെൻകുമാർ പറഞ്ഞു.