ന്യൂഡൽഹി: അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി ഒഫ് ഇന്ത്യ (അസോചം) ഏർപ്പെടുത്തിയ സ്വകാര്യ ബാങ്കുകൾക്കിടയിലെ മികച്ച എം.എസ്.എം.ഇ ബാങ്കിനുള്ള പുരസ്‌കാരം സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കി. അസോചത്തിന്റെ ഏഴാമത് എം.എസ്.എം.ഇ നാഷണൽ എക്‌സലൻസ് അവാർഡ്‌സ് 2019ലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയിൽ നിന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഇ.വി.പി (ക്രെഡിറ്ര്) ജി. ശിവകുമാർ പുരസ്‌കാരം സ്വീകരിച്ചു.