ടോക്കിയോ: ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇതോടെ കപ്പിലിൽ കോവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. 180 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
14 ദിവസത്തെ ക്വാറന്റൈൻ കാലാവധി അവസാനിച്ചതോടെ കപ്പലിലെ രോഗബാധയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ യാത്രക്കാരെ പുറത്ത് വിട്ടു. 500 ഓളം പേർ ഇന്നലെ പുറത്തിറങ്ങി. പരിശോധനകൾ പൂർത്തിയാകുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതപ്പേർ ഇറങ്ങും. നാട്ടിലെത്തിയാലും ഇവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. നിലവിൽ കപ്പലിലെ 3700 പേരിഷ 542 പേർക്കാണ് വൈറസ് ബാധിച്ചത്.
ചൈനയെ വിടാതെ കൊറോണ
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കഴിഞ്ഞു. 1749പേർക്ക് പുതുതായി അസുഖം ബാധിച്ചിട്ടുണ്ട്.