തിരുവനന്തപുരം: പേട്ട പുത്തൻകോവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ 8ന് ക്ഷേത്ര തന്ത്രികളുടെ നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റി. മേയർ കെ. ശ്രീകുമാർ, മേൽശാന്തി എൻ. ഈശ്വരൻ നമ്പൂതിരി, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സി.പി. സേതുനാഥൻ, പ്രസിഡന്റ് എ. യശോധരൻ, ട്രഷറർ ജി. സുരേഷ്, ജോയിന്റ് സെക്രട്ടറി ബി. സുശീലൻ, ഉത്സവ കമ്മിറ്റി ട്രഷറർ സി.പി. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 5.30ന് പേട്ട കവറടി റോഡ് വീണാധരണി അവതരിപ്പിക്കുന്ന ഡാൻസ് അരങ്ങേറും. രാത്രി 7ന് പ്രൊഫ. വസന്തകുമാർ സാംബശിവനും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും. സമാപന ദിവസമായ 28ന് രാവിലെ 9.30ന് പൊങ്കാല.