ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അവിര റബേക്ക രചനയും സംവിധാനവും നിർവഹിക്കുന്ന 501 ഡെയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം സെക്രട്ടേറിയറ്റിലും.ഫെബ്രുവരി 22ന് അടപ്പാടിയിൽ ക്ഷേത്ര ഉത്സവം ചിത്രീകരിച്ചാണ് ചിത്രീകരണം തുടക്കം കുറിക്കുന്നത്. അന്ന് ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ്. മാർച്ച് 5 മുതലാണ് സെക്രട്ടേറിയറ്റിലെ ചിത്രീകരണം. ശ്രീനിവാസൻ പങ്കെടുക്കുന്ന പ്രധാന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. അഞ്ചു ദിവസത്തെ ചിത്രീകരണം ഉണ്ടാവും. തുടർന്ന് അട്ടപ്പാടിയിലേക്ക് ഷിഫ്ട് ചെയ്യും. അട്ടപ്പാടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആദിവാസി മേഖലയിലെ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 45 ദിവസത്തെ ചിത്രീകരണം ഉണ്ടാവും.എം.ആർ ഗോപകുമാറാണ് മറ്റൊരു താരം.പ്രഭുലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റബേക്ക ഫിലിം ഹൗസിന്റെ ബാനറിൽ അവിര റബേക്കയാണ് ചിത്രം നിർമ്മിക്കന്നത്. തകരച്ചെണ്ടയ്ക്കുശേഷം ശ്രീനിവാസനും അവിര റബേക്കയും വീണ്ടും ഒന്നിക്കുകയാണ്.