മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കുടുംബത്തിൽ ആഹ്ളാദം. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പുതിയ ആവിഷ്കരണശൈലി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രശസ്തിയും പദവിയും വർദ്ധിക്കും. വിജ്ഞാനം പകർന്നു നൽകും. ആത്മസംതൃപ്തിയുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദേവാലയങ്ങൾ സന്ദർശിക്കും, ആരോപണങ്ങളെ അതിജീവിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മവിശ്വാസമുണ്ടാകും. രോഗമുക്തി കൈവരും. ഗതകാല സ്മരണകൾ പങ്കുവയ്ക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
തൊഴിൽ ക്രമീകരിക്കും. തൃപ്തികരമായി പ്രവർത്തിക്കും. കുടുംബാംഗങ്ങളുമായി സന്തോഷം പങ്കിടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ജാഗ്രതയോടുകൂടി പ്രവർത്തിക്കും. സൽകീർത്തിക്ക് അവസരം. പഠനത്തിൽ ഉയർച്ച.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തൊഴിൽ പുരോഗതി. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസം വർദ്ധിക്കും. രോഗപീഡകൾ ഒഴിവാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഗുരുകാരണവന്മാരുടെ അനുഗ്രഹം. പാരമ്പര്യകാര്യങ്ങൾ പിന്തുടരും. ആരോഗ്യം സംരക്ഷിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. പുതിയ തൊഴിലവസരം. ആത്മാഭിമാനം ഉണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നിക്ഷേപം സമാഹരിക്കും. ലക്ഷ്യപ്രാപ്തി നേടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അബദ്ധങ്ങളിൽ നിന്ന് രക്ഷനേടും. ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. അമിതവ്യയം നിയന്ത്രിക്കും.