ശേഷം കാഴ്ചയിൽ എന്ന ചിത്രത്തിലെ ജോൺസൺ മാഷിന്റെ മോഹം കൊണ്ടു ഞാൻ എന്ന സൂപ്പർ ഹിറ്റ് ഗാനം മലയാളികൾക്ക് മറക്കാനാവില്ല. അത്രയ്ക്കും മാധുര്യമായിരുന്നു ആ ഗാനത്തിന്. ഈ ഗാനത്തോടൊപ്പം തന്നെ രാജേഷ് ചേർത്തല എന്ന കലാകാരന്റെ ഒരു ഓടക്കുഴൽ വേർഷനും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. അത് കേൾക്കാത്തവർ വിരളമായിരിതക്കും. രാജേഷ് ചേർത്തലയെന്ന അതുല്യ കലാകാരനെ ജനംതിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. പിന്നീട് ഒരി പിടി നല്ല ഗാനങ്ങൾ രാജേഷിന്റെ പുല്ലാങ്കുഴലിലൂടെ ജനം ആസ്വദിക്കാൻ തുടങ്ങി.

ഇപ്പോഴിതാ തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കാൻ കൗമുദി ടി.വിയുടെ ഡ്രീം ഡ്രൈവിൽ എത്തിയിരിക്കുകയാണ് രാജേഷ് തന്റെ ഏറ്റവും പുതിയ വാഹനമായ ടൊയോട്ട ഫോർച്യൂണറിന്റെ വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. പുല്ലാങ്കുഴലിലൂടെ പെയ്തിറങ്ങിയ സംഗീതം കാരണം തനിക്ക് ലഭിച്ച ഫാൻസി നമ്പറിന്റെ കഥയാണ് രജേഷിന് പറയാനുള്ളത്.

രാജേഷിന്റെ വാക്കുകൾ

'പുതിയ വണ്ടിയായ ഫോർച്യൂണറിന്റെ നമ്പർ കെ.എൽ 32 എം 3232 എന്നായിരുന്നു എന്റെ പേരിൽ ചേർത്തല എന്നൊരു സാധനം ഉള്ളതുകൊണ്ട് എന്റെ വണ്ടിയിലും ചേർത്തല എന്നൊരു മയമുണ്ടാകണം എന്നാഗ്രഹിച്ചു. അന്ന് ഈ നമ്പർ ടേൺ ആയിതുടങ്ങിയില്ല. ഈ നമ്പറിനായി ‌ഞാൻ രണ്ട് മാസം കൂടി കാത്തിരുന്നു. അങ്ങനെ ഈ നമ്പറിനായി ആർ‌.ടി.ഒ സൈറ്റ് നോക്കിയപ്പോൾ നാല് പേർ ലേലത്തിലുണ്ട്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്.

പിന്നീട് ലേലത്തിന്റെ അന്ന് രാവിലെ ആർ.ടി.ഒ ഓഫീസിൽ എത്തിയപ്പോൾ ഒരു ചേട്ടൻ ചോദിച്ചു,​ മോനെ വേറെ നമ്പർ വല്ലതും ബുക്ക് ചെയ്തിട്ടുണ്ടോ?​ ഇല്ല,​ ഈ നമ്പർ എടുക്കാനാണ് ആഗ്രഹം എന്ന് ഞാൻ പറഞ്ഞു. മോനെ ഇത് നമ്മൾക്ക് കിട്ടില്ല,​ ഓപ്പോസിറ്റ് ഒരു കോടിക്ക് മുകളിലുള്ള ബെൻസാണ് നമുക്ക് കിട്ടാൻ ഒരു സാദ്ധ്യതയുമില്ല,​ വേറെ ഓപ്ഷൻ നോക്കിക്കൊള്ളാൻ ആ ചേട്ടൻ പറഞ്ഞു.

അങ്ങനെ ഓഫീസിൽ എത്തി,​ ഞങ്ങൾ ലേലത്തിന് വേണ്ടി കയറി. അപ്പോൾ ഒരു സ്ത്രീ വന്നിട്ട് പറഞ്ഞു,​ 'രാജേഷേ ഇന്നലെ ദുബായിൽ അയിരുന്നു അല്ലേ. ഞാൻ പറഞ്ഞു അതെ. വെഡിംഗ് ആനിവേഴ്സറിയൊക്കെ തകർത്തു അല്ലേ. ആഷോഷങ്ങളൊക്കെ കണ്ടു'. അപ്പോ എന്റെ ഫുൾ ഡീറ്റേയിൽസും അവരങ്ങ് ചോദിക്കുകയാണ്. ഞാൻ അവരോട് ചോദിച്ചു, ചേച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം? ഞാൻ രാജേഷിന്റെ ഫോളോവറാണ്. നമ്മൾ ഒരിക്കൽ പരിചയപ്പെട്ടിരുന്നു എന്ന് അവർ പറഞ്ഞു.

ഞാൻ ഈ 3232 നമ്പറിന്റെ ലേലത്തിന് വന്നതാ. രാജേഷ് എത്ര രൂപവരെയൊക്കെ വിളിക്കുമെന്ന് അവർ ചോദിച്ചു. ഞാൻ മുപ്പത് മുപ്പത്തിയഞ്ചൊക്കെ വിളിക്കും എന്ന് പറഞ്ഞു. ഞങ്ങൾ എന്തായാലും ഒരു ലക്ഷം വരെ വിളിക്കും, രാജേഷിന് ഇതൊക്കെ ഒരു പ്രോഗ്രാമിന് കിട്ടുന്ന പൈസയല്ലേ വരൂ എന്ന് അവർ പറഞ്ഞു. അപ്പൊ തന്നെ പണി പാളി എന്നെനിക്ക് തോന്നീ. വളരെ ആഗ്രഹിച്ച ഒരു നമ്പറാണ്. എന്തെങ്കിലും ചെയ്തു തരാൻ പറ്റുമെങ്കിൽ ചെയ്തുതരണമെന്ന് ഞാൻ ഒരു ഡയലോഗ് അങ്ങ് അടിച്ചു.

അങ്ങനെ ഞങ്ങൾ ലേലത്തിന് കയറി. ലേലം തുടങ്ങിയപ്പോൾ അവിടത്തെ ഓഫീസർ പറഞ്ഞു. ഈ നമ്പർ എന്തായാലും നല്ലൊരു റേഞ്ചിൽ പോകേണ്ടതാണ്. നമുക്ക് ഒരു 25000ൽ വിളി തുടങ്ങമെന്ന് പറഞ്ഞു. അപ്പൊൾ ആ സ്ത്രീ പറഞ്ഞു, നമ്മൾ നോർമ്മൽ എത്രയാണ് തുടങ്ങുന്നത് അത്രയിൽ തുടങ്ങമെന്ന്. അങ്ങനെ മൂവായിരം തുടങ്ങി. മൂവായിരത്തി അഞ്ഞൂറായി, ഒരാൾ 3500 വിളിച്ച് ലേലത്തിൽ ഇറങ്ങിപോയി. അപ്പോ.. ഏകദേശം ഒരു നാലായിരത്തി അഞ്ഞൂറ് വിളിച്ചപ്പോൾ പിന്നെ ആ ചേച്ചി വിളിക്കുന്നില്ല. ഓഫീസർ ടെൻഷനായിട്ട് ആ ചേച്ചിയോട് പറഞ്ഞു, നിങ്ങൾ വിളിക്കൂ..സമയം കളയല്ല.നമുക്ക് വേണ്ടപ്പെട്ട മ്പറാണ്. ചേച്ചി പിന്നെ വിളിക്കാതായപ്പോൾ ആ ഓഫീസർ ചോദിച്ചു എന്തെങ്കിലും പ്രശ്നമുണ്ടോ? ഇതിന് മറുപടിയായി ചേച്ചി ചോദിച്ചു, സാറിന് ഇതാരാണെന്ന് അറിയോ? ഇല്ലെന്ന് ഓഫീസറുടെ മറുപടി. സർ ഇദ്ദേഹത്തിന്റെ പേര് രാജേഷ് ചേർത്തല എന്നാണ്. ഞാൻ ദിവസേന ഉറങ്ങുന്നതും ഉണരുന്നതും ഇദ്ദേഹത്തിന്റെ സംഗീതം കേട്ടിട്ടാണ്. അപ്പോൾ അദ്ദേഹം ആഗ്രഹിച്ച ഒരു നമ്പർ, അദ്ദേഹത്തിന്റെ മനസ് വേദനിപ്പിച്ചുകൊണ്ട് തനിക്ക് വേണ്ട സർ എന്ന് ആ ചേച്ചി അവിടെ വച്ച് പറഞ്ഞു. അങ്ങനെ എനിക്ക് ഈ കെ.എൽ 32 എം 3232 എന്ന നമ്പർ കിട്ടി'

rajesh-cherthala