amritha

കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യന്‍ 2വിന്റെ ലൊക്കേഷനിലുണ്ടായ അപകടത്തിൽ പ്രതികരണവുമായി നടി അമൃത രംഗത്തെത്തി. ഇന്ത്യന്‍ 2വിന്റെ ലൊക്കേഷനിലുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്രാണ് അപകടത്തില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഈ സെറ്റിന് എന്തോ പ്രശ്‌നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്നാണ് നടിയുടെ അപേക്ഷ.

'വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്'' അമൃത പറയുന്നു.

This is really Sad ! That place is actually horrifying, the same kinda light fell on a person during BIGIL shooting and we were all shattered just like this one !! I just wish ppl don’t go there to shoot again or just don’t go there , lot of negative vibes 🙏🏼 RIP😭 https://t.co/bwJnRLJqW7

— Amritha (@Actor_Amritha) February 19, 2020

വിജയ് നായകനായ ബിഗില്‍ സിനിമയുടെ സെറ്റിലും സമാനമായ അപകടം സംഭവിച്ചിരുന്നു. ഇവിപി ഫിലിം സിറ്റിയില്‍ സെറ്റില്‍ വച്ചു തന്നെയായിരുന്നു അപകടം സംഭവിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള ഒരുക്കത്തിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന വലിയ ലൈറ്റുകള്‍ വീണാണ് അപകടമുണ്ടായത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേരും തല്‍ക്ഷണം മരിച്ചു.