abuse

മലപ്പുറം: കുഞ്ഞിനെ നോക്കാനായി വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടുടമസ്ഥയെയും യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കരയിലാണ് സംഭവം നടന്നത്. തന്റെ മൂന്ന് വയസുള്ള കുട്ടിയെ പരിചരിക്കാനാണ് 31കാരിയായ ബിൻസ 8000 രൂപ ശമ്പളത്തിൽ വീട്ടിലൊരു ജോലിക്കാരിയെ നിയമിച്ചത്. ജനുവരി 20നാണ് ജോലിക്കാരി ബിൻസയുടെ വീട്ടിലേക്ക് എത്തിയത്.

എന്നാൽ ക്രമേണ തന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾക്ക് ജോലിക്കാരിയെ ഇവർ കാഴ്ച വയ്ക്കാൻ ആരംഭിച്ചു. മാത്രമല്ല, എറണാകുളത്തെ ലോഡ്ജ് മുറികളിലേക്ക് മറ്റു പുരുഷന്മാരുടെ ലൈംഗികാവശ്യങ്ങൾക്ക് യുവതിയെ ബിൻസ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പിന്നീട് യുവതി തന്റെ സഹോദരന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് പൊലീസിൽ ഇവർ പരാതി നൽകുന്നതും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും. ബിൻസയോടൊപ്പം എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ഷമീർ, ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സി.ഐ മനോജ് പറയറ്റ, എസ്.ഐ വി.അമീറലി എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്.