ടിക് ടോക്കിലൂടെയും നൃത്തചുവടുകളിലൂടെയും പ്രേക്ഷകർക്കിടയിടൽ സ്ഥാനം നേടിയ താരമാണ് നടി താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. ഇന്നായിരുന്നു സൗഭാഗ്യയുടെയും സുഹൃത്തായ അർജുൻ സോമ ശേഖറും തമ്മിലുള്ള വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ, വിവാഹത്തിന് മുന്നോടിയായി വരനേയും വധുവിനേയും ആനയിക്കുന്ന ചടങ്ങില്‍ അതിഥികള്‍ക്ക് മുന്നില്‍ താരകല്യാണ്‍ സംസാരിക്കുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വെെറലാണ്. അര്‍ജുനെപ്പോലൊരാളെ മകളുടെ ഭര്‍ത്താവായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് താര കല്യാണ്‍ പറഞ്ഞു.
"അര്‍ജുനെപ്പോലൊരാളെ മകളുടെ ഭര്‍ത്താവായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. ഒരിക്കല്‍ മറ്റൊരു കുട്ടി ചെയ്ത വികൃതിയ്ക്ക് ഞാന്‍ അവനെ വല്ലാതെ ചീത്ത പറഞ്ഞു. സാധാരണ അദ്ധ്യാപികമാര്‍ വഴക്ക് പറഞ്ഞാല്‍ കുട്ടികള്‍ ഭയം കാരണം പ്രതികരിക്കില്ല. എന്നാല്‍ അര്‍ജുന്‍ അങ്ങനെ ആയിരുന്നില്ല. വഴക്ക് കേട്ടതിന് ശേഷം അര്‍ജുന്‍ മിണ്ടാതിരുന്നില്ല. അവന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു. ടീച്ചര്‍ അത് ചെയ്തത് ഞാനല്ല പിന്നെ എന്തിനാണ് എന്നെ വഴക്ക് പറഞ്ഞത്. അര്‍ജുന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. എന്നെ തിരുത്തിയ കുട്ടിയാണ്. എന്റെ മകളെ ഞാന്‍ സന്തോഷത്തോടെ ഏല്‍പ്പിക്കുന്നു"- താര പറഞ്ഞു. സൗഭാഗ്യയെ അർജുന് അല്ലാതെ ലോകത്ത് വേറാർക്കും കൊടുക്കില്ലെന്നും നിറകണ്ണോടെ താര പറഞ്ഞു.