woman

നമ്മളിൽ മിക്കവരും കൃത്യമായി ശുചിത്വം പാലിക്കുന്നവർ ആണെങ്കിലും പലരും പല തരത്തിലും രീതിയിലുമാണ് അത് ചെയ്യുക. കുളിയുടെ കാര്യത്തിലാണെങ്കിൽ ചിലർക്ക് ഷവർ ഉള്ളതാണ് സൗകര്യം. മറ്റ് ചിലർക്കോ ബക്കറ്റിൽ നിന്നും വെള്ളം കോരി ദേഹത്തേക്ക് ഒഴിച്ചാൽ മാത്രമാണ് കുളിച്ചതായി തോന്നുക. എന്നാൽ കുളിക്കുന്ന രീതി കൊണ്ടുമാത്രം ഒരാളുടെ സ്വഭാവം മനസിലാക്കാൻ സാധിക്കും എന്നറിയാമോ? നിങ്ങൾ കുളിമുറിയിൽ കയറിയ ശേഷം ആദ്യം കഴുകുന്ന ശരീരഭാഗം ഏതാണ് എന്നതിനെ ആശ്രയിച്ചാണ് അത് മനസിലാക്കാൻ സാധിക്കുക.

കുളി ആരംഭിച്ചയുടനെ മുഖം കഴുകുന്ന ശീലമുള്ള ആളാണ് നിങ്ങളെങ്കിൽ പണമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായി നിങ്ങൾ കണക്കാക്കുക. അതേസമയം ആദ്യം കക്ഷങ്ങൾ കഴുകുന്ന ആളുകൾ കഠിനാദ്ധ്വാനികൾ ആയിരിക്കും. പ്രശസ്തിയും അധികാരവും ഇവരെ തേടി വരും. മാത്രമല്ല, പൊള്ളത്തരങ്ങൾ മനസിലാക്കാനുള്ള കൃത്യമായ കഴിവും ഇവർക്ക് ഉണ്ടാകും.

കലാപരമായ കഴിവുകൾ ഉള്ളവർ ആദ്യം തലമുടിയാണ് കഴുകുക. കലാകാരികൾ ആണെങ്കിലും അദ്ധ്വാനികൾ അല്ലാത്തതിനാൽ ഇവർ ജീവിതത്തിൽ നേട്ടമൊന്നും ഉണ്ടാക്കാൻ സാദ്ധ്യതയില്ല. മാറിടം ആദ്യം കഴുകുന്നവർ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വളരെ പ്രാവർത്തികമായി ചിന്തിക്കുന്നവരാണ്. വളരെ ശ്രദ്ധയോടും ക്ഷമയോടും മാത്രമേ ഇവർ ഓരോ കാര്യങ്ങളെയും സമീപിക്കുകയുള്ളൂ.

കുളിക്കുമ്പോൾ ആദ്യം സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുന്നവർ കാര്യമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവർ ആയിരിക്കും. ഒരിക്കലും നടക്കാത്ത കാര്യം പോലും ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രം ഇവർ നേടിയെടുക്കും. തോൾ ഭാഗം കഴുകുന്നവരുടെ കാര്യമാണ് കഷ്ടം. ജീവിതത്തിൽ എന്നും നഷ്ടങ്ങളായിരിക്കും ഇവർക്ക് ഉണ്ടാകുക. ചൂതുകളിയും മദ്യപാനവും ഇവർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ കഴുകുന്ന ആളാണ് നിങ്ങളെങ്കിൽ മനക്കരുതിന്റെ കാര്യത്തിൽ നിങ്ങളെ തോൽപ്പിക്കാൻ അധികമാരും ഉണ്ടാകില്ല. സാഹസികതയെ പ്രണയിക്കുന്നവരുമായിരിക്കും നിങ്ങൾ.