വാഷിംഗ്ടൺ: കമ്പ്യൂട്ടറിലെ ഒഴിവാക്കാനാകാത്ത ഘടകങ്ങളായ കട്ട്, കോപ്പി, പേസ്റ്റ് (cut, copy and paste) കണ്ടെത്തിയ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ലാറി ടെസ്‌ലർ (74) അന്തരിച്ചു. 1973ലാണ് ടെസ്‍ലർ കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിക്കുന്നത്. ഫൈൻഡ് ആൻഡ് റീപ്ലേസ് കമാൻഡും ലാറിയാണ് കണ്ടെത്തിയത്. 1980 മുതൽ 1997 വരെ ആപ്പിൾ കമ്പ്യൂട്ടറിന്റെ ഭാഗമായും ടെസ്‍ലർ പ്രവർത്തിച്ചു.