germany

ബെർലിൻ: ജർമ്മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളിലുണ്ടായ വെടിവയ്‌പിൽ പത്തുപേരെ കൊലപ്പെടുത്തിയ ശേഷം അക്രമി സ്വന്തം അമ്മയെ കൊന്നശേഷം ജീവനൊടുക്കി. ഇയാളുടെ പേര് തോബിയാസ് എന്നാണെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിലാണ്. കൊല്ലപ്പെട്ടവരിൽ ചിലർ തുർക്കി വംശജരാണ് . അതുകൊണ്ട് തന്നെ വംശീയഹത്യയാണോ എന്ന സംശയത്തിലാണ് പൊലീസ്.

അക്രമി തീവ്ര വലതുപക്ഷ അനുഭാവിയാണെന്ന് ആത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ തോബിയാസ് പോസ്റ്റ് ചെയ്ത വീഡിയോയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.