മെ​ഗാ​ ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ണ്ണിന്റെ ടീസർ പുറത്ത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സം​യു​ക്ത​ ​മേ​നോ​നും​ ​ഗാ​യ​ത്രി​ ​അ​രു​ണു​മാ​ണ് ​ചിത്രത്തിൽ നാ​യി​ക​മാരായെത്തുന്നത്. ​ബോബി - സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടി അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

​ജോ​ജു​ ​ജോ​ർ​ജ്,​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്ത്,​ ​സ​ലിം​ ​കു​മാ​ർ,​മു​ര​ളി​ ​ഗോ​പി,​ബാ​ല​ച​ന്ദ്ര​ ​മേ​നോ​ൻ,​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​മാ​മു​ക്കോ​യ,​ ​ശ്യാ​മ​ ​പ്ര​സാ​ദ്,​ ​ര​മ്യ,​ ​അ​ല​ൻ​സി​യ​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​മേ​ഘ​നാ​ഥ​ൻ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​മു​കു​ന്ദ​ൻ,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​ബാ​ലാ​ജി,​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ര​ശ്മി​ ​ബോ​ബ​ൻ,​ ​വി.​ ​കെ.​ ​ബൈ​ജു,​ ​ന​ന്ദു,​വെ​ട്ടു​കി​ളി​ ​പ്ര​കാ​ശ്,​ ​സാ​ബ് ​ജോ​ൺ​ ,​ഡോ​ക്ട​ർ​ ​പ്ര​മീ​ള​ ​ദേ​വി,​അ​ർ​ച്ച​ന​ ​മ​നോ​ജ്,​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​താ​ര​നി​ര​യി​ലു​ള്ള​ത്.​

cinema