chemban-vinod

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ മറിയം തോമസ് ആണ് വധു. വിവാഹത്തിയ്യതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എവിടെവെച്ചായിരിക്കും വിവാഹമെന്നതും പുറത്തുവിട്ടിട്ടില്ല. മറിയം സൈക്കോളജിസ്റ്റാണ്.

ചെറിയ കാലയളവിൽ തന്നെ മികച്ച വേഷങ്ങൾ ചെയ്ത നടനാണ് ചെമ്പൻ വിനോദ്. നായകനായും സഹനടനായും ഒക്കെ മികവ് തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐ.എഫ്.എഫ്‍.ഐയിൽ മികച്ച നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. ഫഹദ് നായനനായെത്തിയ ട്രാൻസാണ് ചെമ്പൻ വിനോദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.