ചെന്നൈ: കാട്ടാൻകുളത്തൂരിലെ എസ്.ആർ.എം ഇൻസ്‌റ്രിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഇന്റർനെറ്ര് ഒഫ് തിംഗ്‌സ് എന്ന വിഷയത്തിൽ അന്താരാഷ്‌ട്ര സെമിനാറിന് തുടക്കമായി. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിപാടി അഞ്ചുനാൾ നീണ്ടുനിൽക്കും. സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്ര് യൂണിവേഴ്‌സിറ്രി പ്രൊഫസർ ഡോ.വിദ്യാചരൺ ഭാസ്‌കർ, മോസ്‌കോ സ്‌കോൾകോവോ സർവകലാശാല പ്രൊഫസർ ഡോ. രാഘവേന്ദ്ര ബെലൂർ ജാന എന്നിവർ മുഖ്യാതിഥികളായി.
എസ്.ആർ.എം സർവകലാശാല രജിസ്‌ട്രാർ ഡോ.എൻ. സേതുരാമൻ, ഡോ.ബി. അമുദ, ഡോ.ആർ.എസ്. പൊന്മകൾ, ആളഗിരി ഗോവിന്ദസ്വാമി, രാധിക, പ്രണവ് കുമാർ, ദേവജ്യോതി മൊണ്ടാൾ, ഡോ. ജെയിംസ് സ്‌റ്റാംഗർ, ഡോ. പോൾ മാനുവൽ, ഡോ.എസ്.എസ്. ശ്രീധർ തുടങ്ങിയവർ സംബന്ധിച്ചു.