yogi-aditr

ലക്‌നൗ : പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് നിരോധിച്ച സിമിയുടെ മറ്റൊരു പതിപ്പാണ് പോപ്പുലർ ഫ്രണ്ട്. ഭീകര പ്രവർത്തനങ്ങൾക്കായി അവർപണം കണ്ടെത്തുന്നുണ്ട് . ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു .

ഭീകര പ്രവർത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവർക്ക് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ ഒരു പഴുതും അവശേഷിപ്പിക്കില്ല . രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി മുഖം മറച്ച്‌ വരുന്നവർക്ക് നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അത്തരക്കാർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ മറുപടി നൽകും . പൗരത്വ നിയമത്തിനെതിരെ എന്ന പേരിൽ നടക്കുന്ന കലാപങ്ങൾക്ക് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു .