കൊച്ചി: കലാഭവൻ ഷാജോണിന്റെ മാതാവും പരേതനായ മലയിൽവീട്ടിൽ പി.ജെ. ജോണിന്റെ (റിട്ട. പൊലീസ് ഓഫീസർ വിജിലൻസ്, കോട്ടയം) ഭാര്യയുമായ റെജീന ജോൺ (78 റിട്ട.ഹെഡ് നഴ്‌സ്, കോട്ടയം മെഡിക്കൽ കോളേജ് ) നിര്യാതയായി. ഷിബു ജോൺ മലയിലും (ബഹറിൻ) മകനാണ്. മരുമക്കൾ: റെനി തോമസ്, ഡിനി തോട്ടാൻ. മൃതദേഹം ഇന്ന് രാവിലെ 8 മുതൽ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് പുറകിലുള്ള സ്‌കൈലൈൻ ഇംപീരിയൽ ഗാർഡൻസിന്റെ ക്ലബ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചക്ക് 12ന് കതൃക്കടവ് സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.