കൊച്ചി: ഇന്ത്യക്കാരുടെ സമ്പാദ്യശീലം 2018-19 സാമ്പത്തിക വർഷം 15 വർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. ഉപഭോക്തൃ വിപണിക്കും ഇന്ത്യയുടെ സമ്പദ്‌വളർച്ചയ്ക്കും വലിയ തിരിച്ചടിയാണിത്. ജി.ഡി.പിയുടെ 30.1 ശതമാനമാണ് 2018-19ൽ സമ്പാദ്യനിരക്ക്. ഇത് 2011-12ൽ 34.6 ശതമാനവും 2007-08ൽ 36 ശതമാനവുമായിരുന്നു. 2003-04ലെ 29 ശതമാനമാണ് ഇതിനു മുമ്പത്തെ കുറഞ്ഞ നിരക്ക്.
രാജ്യത്തിന്റെ മൊത്തം സമ്പാദ്യനിരക്കിന്റെ 60 ശതമാനവും കുടുംബങ്ങളുടെ സമ്പാദ്യമാണ്. ജി.ഡി.പിയിൽ ഇതിന്റെ വിഹിതം 2012ൽ 23 ശതമാനമായിരുന്നത് 2018ൽ 18 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വിപണിയിലേക്കുള്ള പണമൊുക്കിനെ സമ്പാദ്യത്തിലെ കുറവ് ബാധിക്കും. വില്പന താഴും. ജി.ഡി.പി വളർച്ചയും ഇടിയും. വിപണിയിലേക്ക് പമമൊഴുക്ക് കുറയുന്നത്, വിദേശ കടത്തെ കൂടുതലായി ആശ്രയിക്കാൻ ഇന്ത്യയെ നിർബന്ധിതവുമാക്കും. 2014-15ൽ ഇന്ത്യയുടെ വിദേശകടം 47,500 കോടി ഡോളറായിരുന്നു. 2018-19ൽ ഇത് 54,300 കോടി ഡോളറായി ഉയർന്നിരുന്നു.
സമ്പാദ്യ നഷ്‌ടം
(ജി.ഡി.പിയിലെ വിഹിതം)
2011-12 : 34.6%
2014-15 : 32.2%
2017-18 : 30.5%
2018-19 : 30.1%