കെ.എസ്.ആർ.ടി.സി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷിന്റെ മൃതദേഹം ഇന്ന് രാവിലെ പത്തിന് ഒക്കൽ എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ സംസ്കരിക്കും.
കണ്ടക്ടർ ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് പിറവം വെളിയനാട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
തൃപ്പൂണിത്തുറ സ്വദേശി ഗോപികയുടെ മൃതദേഹം ഇന്ന് രാവിലെ എട്ടിന് വീട്ടിലെത്തിച്ച് 10 ന് തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ സംസ്കരിക്കും.
ഇടപ്പള്ളി സ്വദേശിനി ഐശ്വര്യയുടെ മൃതദേഹം ഇന്ന് രാവിലെ 11 ന് ഇടപ്പള്ളി പൊതുശ്‌മശാനത്തിൽ സംസ്കരിക്കും.
അങ്കമാലി സ്വദേശി ജിസ്‌മോന്റെ മൃതദേഹം തുറവൂർ മാർ അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ ഇന്ന് രാവിലെ 11.30 ന് സംസ്കരിക്കും.
അങ്കമാലി സ്വദേശി എംസി മാത്യുവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 3.30 ന് സെന്റ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.