ksrtc-

കൊച്ചി ∙ കോയമ്പത്തൂർ അവിനാശിയിൽ നടന്ന അപകടത്തിൽ കെ.എസ്.ആർ.ടി..സിക്ക് നഷ്ടമായത് രണ്ട് നന്മമരങ്ങൾ. തങ്ങളുടെ പ്രവൃത്തിയിലൂടെ കെ..എസ്..ആർ.ടി.സിക്ക് ന്നെ അഭിമാനമായവർ. തങ്ങളുടെ ബസിൽ യാത്രചെയ്യുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല..യാത്രക്കാരുടെ സുരക്ഷ തങ്ങളുടെ കടമയായിട്ടായിരുന്നു അവർ കണ്ടിരുന്നത്.. 2018 ജൂൺ മൂന്നിന്, യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച ഡോ..കവിതാ വാര്യർ എന്ന യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ഇവർ ബസ് തിരിച്ചുവിട്ട സംഭവം വാർത്തയായിരുന്നു. അന്ന്, ബന്ധുക്കളെത്തുംവരെ രോഗിക്കു കൂട്ടിരുന്നത് ബൈജുവാണ്. അന്ന് കെ..എസ്..ആർ..ടി..സി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികൾക്കു സഹായമെത്തിക്കാനും ഇരുവരും മുന്നിലുണ്ടായിരുന്നു. ബസ് ജീവനക്കാരെപ്പറ്റി പലപ്പോഴും പരാതികളുയരുമ്പോഴും ഗിരീഷും ബൈജുവുമുള്ള ബസിൽ ഒറ്റത്തവണ യാത്ര ചെയ്തവർ പോലും അവരെ മറക്കാറില്ല. തിരുപ്പൂരിലെ അപകടത്തിൽ അവർ വിട പറഞ്ഞത് അതുകൊണ്ടുതന്നെ സഹപ്രവർത്തകർക്ക് ഉള്ളുപൊള്ളുന്ന സങ്കടമാണ്.