jeff-bezoz

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ഇ -കൊമേഴ്സ് ഭീമൻ അമസോൺ തലവനുമായ ജെഫ് ബെസോസ് പുചതിയ ബംഗ്ലാവ് സ്വന്തമാക്കി.. ലോസാഞ്ചലസിലെ ഏറ്റവും വിലയേറിയ ആഡംബര ബംഗ്ലാവാണ് ബെസോസ് വിലയ്ക്ക് വാങ്ങിയത്.. വില വെറുെ 1180 കോടി രൂര !.. ബെവേർലിഹില്ലിലെ ഒന്‍പത് ഏക്കറിലാണ് ബെസോസിന്റെ ബംഗ്ലാവ്..

ഹോളിവുഡിലെ വാർണർ ബ്രദേഴ്സ് ഉടമ ജാക്ക് വാർണർ 1930 കളിൽ ഡിസൈന്‍ ചെയ്ത ബംഗ്ലാവാണിത്. 13,600 ചതുരശ്ര അടി വിസ്തീർണത്തിൽ ജോർജിയന്‍ ശൈലിയിലാണ് ബംഗ്ലാവ് പണിതിരിക്കുന് വിശാലമായ ടെറസ്, പൂന്തോട്ടങ്ങൾ, രണ്ട് ഗസ്റ്റ്ഹൗസുകൾ, നഴ്‌സറി, ടെന്നിസ് കോർട്ട്,​ സ്വിമ്മിംഗ് പൂൾ, മോട്ടോർ കോർട്ട്, നയൻ ഹോൾ ഗോൾഫ് കോഴ്‌സ് എന്നിവ ബംഗ്ലാവിന്റെ പ്രത്യേകതയാണ്.

ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒന്നാം സ്ഥാനത്താണ് 56കാരനായ ബെസോസ്.