kids-corner

ബോംബ് പൊട്ടുമ്പോൾ പൊട്ടിച്ചിരിക്കുന്ന നാലുവയസുകാരി. സിറിയയിലെ സംഘർഷത്തിന്റെ നേർക്കാഴ്ചയായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴും ആക്രമണങ്ങളും സംഘർഷങ്ങളും നടക്കുന്ന രാജ്യമാണ് സിറിയ. ഇത് നിമിഷവും തങ്ങൾ മരണപ്പെട്ടേക്കാമെന്ന് അവിടുത്തെ ജനങ്ങൾ ഭയപ്പെടുന്നു. എന്നാൽ അതിനെയൊക്കെ മറികടക്കാനുള്ള ഒരു തന്ത്രമായിട്ടാണ് ഒരച്ഛൻ മകളോട് പൊട്ടിച്ചിരിക്കാൻ നിർദേശിച്ചിരിക്കുന്നത്.

നാലുവയസ്സുകാരി സെൽവയും അച്ഛൻ അബ്‌ദുള്ളയുമാണ് ബോംബേറിന്റെ ശബ്ദം കേൾക്കുമ്പോൾ ചിരിക്കുന്നത്. ഒരു തരം കളിയാണെന്ന് പറഞ്ഞായിരുന്നു അബ്ദുള്ള മകളെ ചിരിപ്പിച്ചത്. ബോംബ് എറിയുന്ന ശബ്ദം കേൾക്കുമ്പോൾ പൊട്ടിച്ചിരിക്കണമെന്ന് അബ്ദുള്ള മകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ബോംബ് പൊട്ടുന്നത് കേൾക്കുമ്പോഴെല്ലാം സെൽവ പൊട്ടിപ്പൊട്ടിച്ചിരിക്കും. വീട്ടുകാരും ഇതേപോലയാണ് ബോംബ് പൊട്ടുമ്പോൾ പ്രതികരിക്കുന്നത്.

Abdullah ve güzel kızı Selva. Yukarıda durumlarını paylaştığım baba kız. Ve yine tekrar eden o kahredici oyun. Anlamak için Arapça bilmenize gerek yok. pic.twitter.com/wUwKAcLzWE

— Mehmet Algan (@alganmehmett) February 16, 2020

സിറിയയിൽ സ്ഥിരമായ സംഭവമായതിനാൽ ആളുകൾ ഇതൊക്കെ പുഞ്ചിരിയോടെയാണ് നേരിടുന്നത്. മാദ്ധ്യമപ്രവർത്തകനായ അലി മുസ്തഫയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ''എന്തൊരു സങ്കടകരമായ ലോകമാണ്. ബോംബ് എറിയുന്ന ശബ്ദം കേട്ട് മകൾ പേടിക്കാതിരിക്കാൻ അച്ഛൻ പുതിയ കളികൾ ഉണ്ടാക്കുകയാണ്. ഓരോനിമിഷവും സിറിയയിൽ ബോംബേറ് നടക്കുകയാണ്. അവൾ ചിരിക്കുകയാണ്. അതിനാൽ അവൾ പേടിക്കില്ല'', അലി മുസ്തഫ വീഡിയോ പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു.