മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോഗ്യം തൃപ്തികരം. ഉത്തരവാദിത്തങ്ങൾ ഏറും. അനുമോദനങ്ങൾ കേൾക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അധികച്ചെലവ് നിയന്ത്രിക്കും. ഉന്നതരെ പരിചയപ്പെടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യവസായം നവീകരിക്കും. പരീക്ഷണങ്ങളിൽ വിജയം. മാതാപിതാക്കളെ പരിചരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആഗ്രഹ സാഫല്യം. ആത്മനിർവൃതിയുണ്ടാകും. ജാമ്യം നിൽക്കരുത്.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അബദ്ധങ്ങൾ ഒഴിവാകും. വ്യവസ്ഥകൾ പാലിക്കും. അഹോരാത്രം പ്രവർത്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അർത്ഥവത്തായ ആശയങ്ങൾ. അനുകൂല സാഹചര്യങ്ങൾ, വിദഗ്ദ്ധ നിർദ്ദേശം തേടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ കരാറുകൾ, കാര്യങ്ങൾ കൈകാര്യം ചെയ്യും. ചുമതലകൾ വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസമുണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. അവ്യക്തമായ കാര്യങ്ങൾ ഒഴിവാക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. കുടുംബത്തിൽ സ്വസ്ഥത. സൗഖ്യം അനുഭവപ്പെടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കാര്യങ്ങൾക്ക് ജാഗ്രത പുലർത്തണം. പാരമ്പര്യ വിജ്ഞാനം ആർജ്ജിക്കും. കർമ്മ മേഖലകളിൽ ഉയർച്ച.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുരോഗതി ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. സേവന സാമർത്ഥ്യം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സർവകാര്യ വിജയം, സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആഗ്രഹ സാഫല്യം.