rooster

പരീക്ഷണ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളത്തിലേക്ക് പുതിയ ചിത്രം കൂടി എത്തുന്നു. ചിത്രീകരണം ആരംഭിച്ച 'നേർച്ചപൂവൻ' എന്ന ചിത്രത്തിലാണ് വ്യത്യസ്തമായി പൂവൻകോഴി നായകനാകുന്നത്. ചിത്രത്തിന്റെ ഒരു ചിത്രകഥയുടെ പ്രതീതി നൽകുന്ന മനോഹരമായ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രേക്ഷകർ ഏറ്റടുത്തിരുന്നു. മലർ സിനിമാസും ജോ &ടിജു സിനിമാസും ഒന്നിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 'നേർച്ചപൂവനി'ൽ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു.. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്.