ayodhya

ലക്‌നൗ: അയോദ്ധ്യയിൽ പള്ളി പണിയുന്നതിനായി സുപ്രീം കോടതി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കുന്നതായി സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി. സുപ്രീം കോടതി വിധി അനുസരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ല. സ്വീകരിക്കില്ലെന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. ഭൂമി സ്വീകരിക്കാതിരിക്കാൻ ഞങ്ങൾക്ക് അവകാശമില്ല. അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകും. ഇതുമായി ബന്ധപ്പെട്ടുള്ള അടുത്ത നടപടി ഈ മാസം 24ന് യോഗം ചേർന്ന് തീരുമാനിക്കും'-ഫാറൂഖി പറഞ്ഞു.

അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയമെന്നാണ് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറിൽ പ്രസ്താവിച്ചു. പകരം മുസ്‌ലിങ്ങൾക്ക് അയോദ്ധ്യയിൽ തന്നെ അവർ പറയുന്ന സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും വിധിച്ചിരുന്നു.