ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂവായിരത്തോളം അടി ഉയരമുള്ള പർവത നിരയുടെ മുകളിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. ബ്രസീലിലെ പെഡ്ര ഡ ഗാവിയയിലാണ് സംഭവം.
ടൂറിസ്റ്റ് ഇരിക്കുന്നതിന് ഒരുപാട് താഴെ കടലും, നഗരവും കാണാം. വീഡിയോയിലുള്ള പിങ്ക് വസ്ത്രം ധരിച്ച യുവതി പാറക്കെട്ടിന്റെ അറ്റത്തേക്ക് ഇഴഞ്ഞു നീങ്ങുന്നു. ഇപ്പോൾ താഴെ വീഴും എന്ന് പേടിച്ച് ശ്വാസമടക്കിപ്പിടിച്ച് മാത്രമേ ഈ വീഡിയോ കാണാൻ സാധിക്കൂ. എന്നാൽ മൂന്നോട്ടേക്ക് നീങ്ങിയ ടൂറിസ്റ്റ് കൂളായി കൈ ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അതേസമയം നിരവധിയാളുകൾ യുവതിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഈ വീഡിയോ വൈറലായതിന് ശേഷം ഇതേസ്ഥലം സന്ദർശിച്ച നിരവധിയാളുകൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
It’s an attraction for visiting hipsters and thrill seekers.
— Rich (@Richard09999606) February 16, 2020
An all-too-common sight. pic.twitter.com/PLfk5fB8Yr
— Matheus Romaneli (@MatheusRomaneli) February 18, 2020
'വെബ്‌സൈറ്റ് വിസിറ്റ്' എന്ന ടൂറിസ്റ്റ് വെബ്സൈറ്റ് പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പാറക്കെട്ടാണ് പെഡ്ര ഡ ഗാവിയ. ഏകദേശം 3 മണിക്കൂർ കഠിനമായ ട്രെക്കിംഗിന് ശേഷമേ സന്ദർശകർക്ക് ഇതിന്റെ മുകളിൽ എത്താൻ സാധിക്കുകയുള്ളു.