രാത്രിയോടെ തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് കുളത്തൂർ അരശുമൂടിന് സമീപം നിന്ന് വാവയ്ക്ക് ഒരു കാൾ,വീടിന്റെ മുന്നിലെ ചെടിച്ചട്ടിക്കിടയിൽ ഒരു വലിയ മൂർഖൻ പാമ്പ് . ആസമയം വാവ മറ്റൊരു കാളിലായിരുന്നു. കുറച്ച് നേരങ്ങൾക്ക് അകം വാവ സ്ഥലത്ത് എത്തി. വാവ എത്തിയതും അത് പെട്ടന്ന് ഇഴഞ്ഞ് വീടിന്റെ ബേസ് മെന്റിൽ കയറി. വാവയുടെ മുഖത്ത് നിരാശ ഇനി പിടികൂടുക പ്രയാസം ആയിരിക്കും. പക്ഷേ കുറച്ച് മണ്ണ് മാറ്റിയതും പാമ്പിനെ കണ്ടു ,പെട്ടന്ന് വാവയെ കടിക്കാൻ ഒരു ശ്രമം നടത്തി .പെൺ മൂർഖൻ പാമ്പ് മുട്ടയിടാൻ എത്തിയതാണ് വാവ പിടികൂടിയതിൽ ഏറ്റവും വലിയ പെൺ മൂർഖൻപാമ്പ്. ആൺ പാമ്പിന്റെ ശൗര്യം ,ഇതിന്റെ കടി കിട്ടിയാൽ അപകടം ഉറപ്പ് .തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ചു.വാവ തിരുവനന്തപുരത്തെ കൈമനത്തെ ബി.എസ്.എൻ.എൽ ക്വാർട്ടേസിലാണ് എത്തിയത്. ഇവിടെ ഒരു മൂർഖൻ സ്ലാബിനിടയിൽ ഇരിക്കുന്നു ,കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .