വുഹാൻ : കൊറോണ ഭീതിയിൽ നിന്നും കരകയറാനാവാതെ ചൈനക്കാരുടെ പരിഭ്രാന്തി നിറഞ്ഞ പ്രവർത്തികൾ ഒന്നൊന്നായി പുറത്തു വരികയാണ്. കൊറോണ ബാധിച്ചുള്ള മരണ സംഖ്യ രണ്ടായിരത്തിന് മുകളിലായിട്ടും ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തു വിടാൻ ചൈനീസ് ഭരണകൂടം മടിക്കുന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടെ രാജ്യത്ത് മുഖം മറയ്ക്കുന്ന മാസ്‌കുകൾക്ക് ക്ഷാമം നേരിടുന്നെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഈ അവസ്ഥയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ചൈന സഹായങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മുഖം മറയ്ക്കുവാനുള്ള മാസ്‌ക് ലഭിക്കാത്തതിനാൽ ജിറാഫിന്റെ സ്യൂട്ട് ധരിച്ച് കുടുംബാംഗങ്ങൾക്കായി മരുന്ന് സ്വീകരിക്കാൻ ആശുപത്രിയിൽ നിൽക്കുന്ന യുവതിയുടെ ചിത്രം വൈറലായിരിക്കുകയാണ്.
ചൈനയിൽ ലുസിയോ എന്ന സ്ഥലത്താണ് യുവതി ജിറാഫിന്റെ വേഷമിട്ട് ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയത്. ക്ഷാമം കാരണം മാസ്‌ക് വാങ്ങാൻ കഴിഞ്ഞില്ലെന്നും തുടർന്ന് ഒരു ജോഡി ജിറാഫിന്റെ കോസ്റ്റിയൂം വാങ്ങി ധരിക്കുകയാണ് താൻ ചെയ്തതെന്ന് ചൈനീസ് യുവതി വെളിപ്പെടുത്തുന്നു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ച് വന്നിട്ടുള്ളത്. ആദ്യ കാഴ്ചയിൽ കൗതുകം തോന്നുമെങ്കിലും ജിറാഫിന്റെ വേഷത്തിനുള്ളിൽ കൊറോണ ഭീതിയിൽ ചങ്കിടിക്കുന്ന ചൈനാക്കാരുടെ വേദന കാണാതിരിക്കരുത്.
As she did not have a mask, a woman in SW Sichuan decided to wear an inflatable giraffe outfit to go to hospital in order to protect herself from deadly coronavirus. pic.twitter.com/aizRyXTLDM
— Fukushima Exposed 🇨🇦 (@fukushimaexpos2) February 14, 2020