sun-heat-deatgh

മലപ്പുറം: തിരുനാവായയിൽ ഒരാൾ പാടത്ത് മരിച്ച നിലയിൽ. കുറ്റിയത്ത് സുധികുമാർ(44) ആണ് മരിച്ചത്. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സൂര്യാതപമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വയലിൽ പണിക്കുപോയതായിരുന്നു സുധികുമാർ. സുഹൃത്തുക്കൾ പിന്നീട് പള്ളിയിൽ പോകാനായി തിരിച്ച് പോന്നു. ഇയാളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കൾ തിരിച്ചു വയലിൽ ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സൂര്യാതപമേറ്റത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു. സുധികുമാറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.