യു.പി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഉത്തർ പ്രദേശ്, പത്രത്താളുകളിൽ മിക്കപ്പോഴും സ്ഥാനം പിടിക്കുന്നത് ക്രൂരതകൾ നിറഞ്ഞ വാർത്തയുടെ കൂടെയാണ്. അക്രമങ്ങളിൽ മിക്കപ്പോഴും ഇരയാവുന്നത് സ്ത്രീകളുമാണ്. എന്തു കൊണ്ട് യു.പിയിൽ നിന്നുമാത്രം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിന്റെ കാരണങ്ങൾ ഇവിടെ അറിയാം
നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളുടെ വിവരണമാണ് മുകളിലുള്ളത്. ഈ അതിക്രമങ്ങളിൽ കൂടുതലും സംഭവിക്കുന്നത് ഉത്തർ പ്രദേശിലാണ്. 2017ൽ അറുപതിനായിരത്തിനടുത്ത് കേസുകളാണ് സ്ത്രീകൾ അതിക്രമം നേരിടുന്നതിന്റെ പേരിൽ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുളളത്. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ 15 ശതമാനവും സംഭവിക്കുന്നത് യു.പിയിലാണ്. 26000 കേസുകളാണ് ഇത്തരത്തിലുള്ളത് കോടതികളിൽ അന്തിമ വിധികാത്ത് കെട്ടിക്കിടക്കുന്നത്. കോടതികളിൽ ജഡ്ജിമാരുടെയും സേനയിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും ഒഴിവുകൾ സമയത്ത് നികത്താത്തത് കേസുകൾ കെട്ടിക്കിടക്കുന്നതിനും അതിക്രമങ്ങൾ തടയുന്നതിനും കാരണമാവുന്നു. സമൂഹത്തിൽ സ്ത്രീകൾക്ക് കാര്യമായൊന്നും ചെയ്യുവാനില്ലെന്ന പുരാഷിധിപത്യ ചിന്തകൾ വളരെ ആഴത്തിൽ വേരോടിയ സംസ്ഥാനം കൂടിയാണ് ഉത്തർ പ്രദേശ് എന്നറിയുക.