മഹാഗുരുവിന്റെ സന്യാസി ശിഷ്യരിൽ പ്രമുഖനും, ഗുരുധർമം ലോകമെങ്ങും പ്രചരിപ്പിക്കുകയും, ഗുരുവിന്റെ ജീവിതവും ദർശനങ്ങളും ശാസ്ത്രീയമായി അവലോകനം ചെയ്യുന്ന, ' ദി വേർഡ്സ് ഓഫ് ഗുരു 'എന്ന ജീവചരിത്രത്തിന്റെ കർത്താവും, ഗുരു നിത്യചൈതന്യയതിയെ ലോകത്തിനു സംഭാവന നൽകുകയും ചെയ്ത, മഹാമനീഷിയായിരുന്നു നടരാജഗുരു.നടരാജഗുരുവിന്റെ 125 -ാം ജയന്തിയോടനുബന്ധിച്ചു ഗുരുവും ശിഷ്യനും പങ്കിട്ട ചില ജീവിത നിമിഷങ്ങൾ കാട്ടിത്തരുന്ന 'അവിരാമം പ്രവഹിക്കുന്ന അരുവി " എന്ന ലേഖനം പ്രസിദ്ധീകരിച്ച് കൗമുദി തങ്ങളുടെ ചരിത്രപരമായ കടമ ഒരിക്കൽ കൂടി നിർവഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
എം.വി. ബാബുമോഹൻ
ഫോൺ: 9447733052.