vava-suresh

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. നാളെ മുതൽ വീണ്ടും പാമ്പ് പിടിത്തത്തിലേക്കിറങ്ങുമെന്ന് വാവ അറിയിച്ചു.

കഴിഞ്ഞാഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും,​ ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള തരത്തിൽ ചില ലോക്കൽ ഓൺലൈൻ സൈറ്റുകൾ വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ വാവ സുരേഷ് രംഗത്തേത്തിയിരുന്നു. കഴിഞ്ഞ ദിവസം വാവ സുരേഷിനെ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചിരുന്നു.