നടന്മാരുടെ ഫൈറ്റ് സീനുകൾ മലയാള സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കിൽ അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ വളരെ കുറച്ച് നടിമാർ മാത്രമേ ഫൈറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ളു. അവരിൽ ഒരാളാണ് നീത പിള്ള. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ സിനിമയായ ദി കുങ്ഫു മാസ്റ്ററിലെ നിതയുടെ പ്രകടനം മലയാളികളെ ഞെട്ടിച്ചിരുന്നു.

nita

കാളിദാസ് ജയറാം നായകനായ പൂമരത്തിലൂടെയാണ് നിത മലയാള സിനിമയിലേക്ക് കാലെടുത്തു‌വച്ചത്. ഈ സിനിമയ്ക്ക് ശേഷം 'ദി കുങ്ഫു മാസ്റ്ററിന്' വേണ്ടി ഒരു വർഷമാണ് താരം കുങ്ഫു അഭ്യസിച്ചത്. ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ശല്യം ചെയ്തവരെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കൗമുദി ടിവിയുടെ താരപ്പകിട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

'ഞാൻ അമ്പലത്തിൽ പോയപ്പോൾ ഒരാൾ ശല്യം ചെയ്യുന്നതായി തോന്നി. നമുക്ക് മനസിലാകുമല്ലോ. മാക്‌സിമം ഒഴിഞ്ഞുമാറി. കുറച്ച് കഴിഞ്ഞപ്പോഴും ശല്യം തുടർന്നുകൊണ്ടിരുന്നു. പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ ഒരിടി വച്ചുകൊടുത്തു. വേറൊരാളോട് അയാൾ ഇത് ചെയ്യാൻ പാടില്ല'-നിത പറഞ്ഞു.