തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് എൻ.സി.പിക്ക് തന്നെ നൽകാൻ എൽ.ഡി..എഫ് യോഗം തീരുമാനിച്ചു. സീറ്റ് എൻ.സി.പിയിൽ നിന്ന് ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് തിരുലവനന്തപുരത്ത് ചേർന്ന മുന്നണിയോഗം വിലയിരുത്തി.. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യതയെന്നാണ് ലഭിക്കുന്ന വിവരം..
മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്..കഴിഞ്ഞ മൂന്ന് തവണയും കുട്ടനാട് എൻ.സി.പിയാണ് മത്സരിച്ചിരുന്നത്.
അതേസമയം കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുക്കണമെന്ന അഭിപ്രായത്തിലാണ് കോൺഗ്രസ്. എന്നാൽസീറ്റ് വിട്ടുനൽകില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. അതേസമയം കുട്ടനാട് സീറ്റ് വെച്ചുമാറാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. ഫെബ്രുവരി 25ന് ചേരുന്ന യോഗത്തിൽ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു..