കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ മാമുക്കോയ. ഫാസിസ്റ്റുകൾക്ക് മുന്നിൽ അഡ്‍ജസ്റ്റ്മെന്റ് ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ പറഞ്ഞു. ഫാസിസ്റ്റുക&ൾക്കൊപ്പം നിൽക്കുന്നത് ജീവനെ ഭയപ്പെടുന്നവരാണ്. എതിർപ്പ് രേഖപ്പെടുത്തുന്നവരെ അവർ കൊല്ലും.. ഇത്തരത്തിൽ എവുത്തുകാരെയും അവർ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികൾ നേരിട്ടിട്ടുണ്ട്. എന്നാൽ മുട്ടുമടക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വിശദമാക്കി.
മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ഷഹീൻ ബാഗ് സ്ക്വയറിൽ സംസാരിക്കുകയായിരുന്നു മാമുക്കോയ. തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്ന് നേരത്തെ മാമുക്കോയ വിമർശിച്ചിരുന്നു.