udhav-thackeray-

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാൻ സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.. ജനസംഖ്യാ രാജ്യവ്യാപകമായി ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്രയിൽ സഖ്യകക്ഷികളായ കോൺഗ്രസുമായും എൻ.സി.പിയുമായും ഇടഞ്ഞു നിൽക്കുന്നതിനിടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ ദേശീയ പ​ൗരത്വപ്പട്ടികയെക്കുറിച്ച്‌​ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഉദ്ധവ് പറഞ്ഞു.. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക്​ അതി​ന്റെ ഗുണഫലം ലഭിക്കും. രാജ്യം മുഴുവന്‍ പൗരത്വപ്പട്ടിക നടപ്പാക്കില്ല. പൗരന്മാർക്ക്എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ ഞങ്ങളതിനെ എതിർക്കുമെന്നും ഉദ്ധവ്​ പറഞ്ഞു. മകനും മഹാരാഷ്​ട്ര സര്‍ക്കാറില്‍ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു.