തിരുവനന്തപുരം: ഭാഷാ സാങ്കേതികവിദ്യ മികവിന് മലയാളം മിഷൻ ഏർപ്പെടുത്തിയ പ്രഥമ ഭാഷാപ്രതിഭാ പുരസ്‌കാരം സ്വതന്ത്ര സോഫ്ട് വെയർ വികസന ഏജൻസിയായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപൺ സോഫ്റ്റ് സോഴ്സ് സോഫ്ട്‌വെയർ (ഐസിഫോസ്) ഏറ്റുവാങ്ങി. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിൽ ഐസിഫോസ് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. അയ്യങ്കാളി ഹാളിൽ നടന്ന 'മലയാണ്മ 2020' ചടങ്ങിൽ ഐസിഫോസ് മേധാവിയും കേരള ഐ.ടി. പാർക്‌സ് സി.ഇ.ഒയുമായ ശശി പി.എം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.