ireland

ഡബ്ളിൻ: അയർലൻഡിന്റെ പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവച്ചു.

അയർലൻഡ് പാർലമെന്റ് അധോസഭയുടെ ആദ്യസമ്മേളനത്തിൽ വിശ്വാസം തെളിയിക്കാനാകാതെ വന്നതോടെയാണ് ലിയോ, പ്രസിഡന്റ് മൈക്കേൽ ഹിഗ്ഗിൻസിന് രാജിക്കത്ത് കൈമാറിയത്. എന്നാൽ പുതിയ മന്ത്രിസഭ സ്ഥാപിക്കപ്പെടുന്നതു വരെ ലിയോ കാവൽ പ്രധാനമന്ത്രിയായി തുടരും. ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പിൽ ലിയോയുടെ കക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. മറ്റ് കക്ഷികൾക്കും ഭൂരിപക്ഷം ലഭിച്ചില്ല. തൂക്കു മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് അദ്ദേഹം രാജിവച്ചത്.

160 അംഗങ്ങളാണ് അധോസഭയിലുള്ളത്. സഭ ഇനി ചേരുക മാർച്ച് 5നാണ്.