തിരുവനന്തപുരം:പൊലീസിനെതിരായ സി.എ.ജി. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ നിന്ന് ഒളിച്ചോടാനാണ് മുൻ മന്ത്രി വി.എസ്. ശിവകുമാറിനെതിരായ വിജിലൻസ് കേസും റെയ്ഡുമെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കിയും റെയ്ഡും ചെയ്തും തളർത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുത്.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ഉടനേ ശിവകുമാറിനെതിരേയുള്ള പരാതി അന്വേഷിച്ച് ഇതിൽ യാതൊരു കഴമ്പുമില്ലെന്നും മേൽ നടപടി ആവശ്യമില്ലെന്നും കണ്ടതാണ്. എന്നാൽ സിഎജി റിപ്പോർട്ട വന്ന ഉടനേ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണു ചെയ്തത്.അദ്ദേഹം പറഞ്ഞു.