ss

തിരുവനന്തപുരം: പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മണക്കാട് സ്വദേശി പിടിയിൽ. കാലടി ശബരി ലെയ്‌നിൽ ശ്രീലക്ഷ്മിയിൽ അരുൺ(21) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്വന്തം വീട്ടിലെത്തിച്ച് അശ്ലീല ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീ‌ഡനം. സഹപാഠികളെയും അവരുടെ കൂട്ടുകാരികളെയുമാണ് യുവാവ് ലെെംഗികമായി ചൂഷണം ചെയ്തത്. ശേഷം ഇവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും കമ്പ്യൂട്ടറിലും പെൻ ഡ്രൈവിലും ശേഖരിക്കുന്നതാണ് ഇയാളുടെ പ്രധാന വിനോദമെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് പൊലീസ് ഇൻസ്‌പെക്ടർ എ.കെ.ഷെറി,എസ്.ഐ. വിമൽ.എസ്,സി.പി.ഒ മാരായ സെയ്ദ്, ശ്രീജിത്ത് ശങ്കർ,ഷിബു,പ്രശാന്ത്,സമോജ്,വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.